

ആശ്രയം ഒന്നിച്ചോണം ഉദ്ഘാടനച്ചടങ്ങിൽനിന്ന്.
അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യുഎഇ 'ഒന്നിച്ചോണം 2026' എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ആശ്രയം യുഎഇ പ്രസിഡന്‍റ് റഷീദ് കോട്ടയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം മുഖ്യാതിഥിയായിരുന്നു. അജാസ് അപ്പാടത്ത്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് നവാസ് മീരാൻ, അബുദാബി സോഷ്യൽ കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് ബിജി എം. തോമസ്, ആനന്ദ് ജിജി, ഹാരിസ് തോട്ടത്തികുളം, ആശ്രയം യുഎഇ ജനറൽ സെക്രട്ടറി ദീപു തങ്കപ്പൻ, രക്ഷാധികാരികളായ ഒമർ അലി, നെജി ജെയിംസ്, ചാരിറ്റി പ്രോഗ്രാം കൺവീനർ സമീർ പൂക്കുഴി എന്നിവർ പ്രസംഗിച്ചു.
ഡീൻ കുര്യാക്കോസ് എംപി പ്രസംഗിക്കുന്നു.
അൽ ഹഫീസ് ബിൽഡിംഗ് മെറ്റീരിയൽസ് ട്രേഡിംഗ് എം.ഡി ബേബി മഠത്തിക്കുടി ആശ്രയത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി അഞ്ച് സെന്‍റ് സ്ഥലം സംഘടനയ്ക്ക് നൽകി. കായിക മത്സരങ്ങൾക്ക് സ്പോർട്സ് കോർഡിനേറ്റർ അനിൽകുമാറും കലാമത്സരങ്ങൾക്ക് ലേഡീസ് വിങ് സെക്രട്ടറി ഷാലിനി സജിയും നേതൃത്വം നൽകി.
വൈസ് പ്രസിഡന്‍റ് ഷംസുദ്ദീൻ നെടുമണ്ണിൽ, ജോയിന്‍റ് സെക്രട്ടറിമാരായ അഭിലാഷ് ജോർജ്, ഷാജഹാൻ കോർകമ്മിറ്റി അംഗങ്ങളായ ലതീഷ്, ജിന്‍റോ, ബോബൻ, റഫീഖ്, സജി മോൻ, ഷാനവാസ്, റ്റിങ്കിൽ, അമ്പിളി സുരേഷ്, ഷിജ ഷാനവാസ്, മെൽബി എന്നിവർ നേതൃത്വം നൽകി.
കിർഗിസ്ഥാനിൽ നടന്ന വേൾഡ് നോമാഡ് ഗെയിംസിൽ വടംവലി റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയും ആശ്രയം യുഎഇ സ്പോർട്സ് കൻവിനറുമായ അനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ ഇല്യാസ് റഹ്മാൻ സ്വാഗതവും ആശ്രയം യുഎഇ ലേഡീസ് വിങ് പ്രസിഡന്‍റ് സിനി മോൾ അലിക്കുഞ് നന്ദിയും പറഞ്ഞു.