യുഎഇയിൽ ഫെമിനിച്ചി ഫാത്തിമയുടെ വിജയം ആഘോഷിച്ച് ആസിഫലിയും താമറും

താമർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ലൊക്കേഷനിലായിരുന്നു ആഘോഷം
Asif Ali and Tamar celebrate Feminichi Fatima's victory in the UAE
യുഎഇയിൽ ഫെമിനിച്ചി ഫാത്തിമയുടെ വിജയം ആഘോഷിച്ച് ആസിഫലിയും താമറും
Updated on

സംസ്ഥാന ചലച്ചിത്രമേളയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം യുഎഇ-യിൽ ആഘോഷിച്ച് നടൻ ആസിഫലിയും നിർമാതാവ് കെ.വി. താമറും അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ. താമർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ലൊക്കേഷനിലായിരുന്നു ആഘോഷം. കെ.വി. താമർ ആദ്യമായി സംവിധാനം ചെയ്ത ആയിരത്തൊന്നു നുണകളിലെ സ്പോട്ട് എഡിറ്റർ ആയിരുന്ന ഫാസിൽ മുഹമ്മദാണ് ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ. ഇതേ സിനിമയിൽ അഭിനയിച്ച ഷംലയാണ് ഫെമിനിച്ചി ഫാത്തിമയിലെ നായിക.

ആയിരത്തൊന്ന് നുണകളിലെ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ച സുധീഷ് സ്കറിയയും ഫെമിനിച്ചി ഫാത്തിമയുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു. യുഎഇയിലെ റാസൽ ഖൈമയിൽ ആസിഫലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com