
ദുബായ്: ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ, ജോലി ചെയ്യാനുള്ള മികച്ച സ്ഥലമായി തെരഞ്ഞെടുക്കപ്പെട്ടു.
ഗ്രേറ്റ് പ്ലേസ് ടു വർക്ക് എന്ന സ്ഥാപനത്തിന്‍റെ അംഗീകാരമാണ് ആസ്റ്ററിനെ തേടിയെത്തിയത്. യുഎഇയിലെ 11,100-ലധികം ജീവനക്കാരുൾപ്പെടെ, ജിസിസിയിയിലാകെ 15,000 ജീവനക്കാരുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എല്ലാവര്‍ക്കും അനായാസം പ്രാപ്യമാകുന്ന ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുകയെന്ന ദൗത്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാനേജ്‌മെന്‍റ് വ്യക്തമാക്കി.