റമദാനിൽ വാഹന യാത്രക്കാര്‍ക്ക് 150,000 ഇഫ്താര്‍ കിറ്റുകള്‍ ചെയ്ത് ആസ്റ്റർ-ദുബായ് പൊലീസ് സംരംഭം

പ്രതിദിനം അയ്യായിരം കിറ്റുകൾ എന്ന തോതിൽ മുപ്പത് ദിവസം കൊണ്ട് 1,50,000 കിറ്റുകൾ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം.
aster-dubai police initiative to provide 150,000 iftar kits to motorists during ramadan

റമദാനിൽ വാഹന യാത്രക്കാര്‍ക്ക് 150,000 ഇഫ്താര്‍ കിറ്റുകള്‍ ചെയ്ത് ആസ്റ്റർ-ദുബായ് പൊലീസ് സംരംഭം

Updated on

ദുബായ്: തുടർച്ചയായ ആറാം വർഷം റമദാന്‍ മാസത്തില്‍ ദുബായ് പൊലീസിന്‍റെ സഹകരണത്തോടെ യുഎഇയിലുടനീളമുള്ള വാഹന യാത്രികര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കി ആസ്റ്റർ ഡി എം ഹെൽത്ത് കെയർ. പ്രതിദിനം അയ്യായിരം കിറ്റുകൾ എന്ന തോതിൽ മുപ്പത് ദിവസം കൊണ്ട് 1,50,000 കിറ്റുകൾ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം.

ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്‍റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റർ വളന്റിയേഴ്‌സാണ് ദിവസവും ഗതാഗത തിരക്കിനിടയില്‍പെട്ട് നോമ്പു തുറക്കാന്‍ പ്രയാസപ്പെടുന്ന യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

100ല്‍ അധികം വോളന്റിയര്‍മാര്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍, എന്നിവര്‍ ചേര്‍ന്ന് ദുബായിലെ അഞ്ച് പ്രധാന ട്രാഫിക് ജംഗ്ഷനുകളിലാണ് ഈ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഈ ബോക്‌സുകളില്‍ ഈന്തപ്പഴം, വെള്ളം, കേക്ക്, ജ്യൂസ് എന്നിവയാണ് ഉള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com