ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025 ഘാനയില്‍ നിന്നുളള നഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക്

അവാര്‍ഡിന്‍റെ നാലാം പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നുള്ള 1,00,000 നഴ്‌സുമാരുടെ അപേക്ഷകൾ ലഭിച്ചു
Aster Guardians Global Nursing Award 2025 goes to Naomi Oyo Ohin Oti

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025 ഘാനയില്‍ നിന്നുളള നഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക്

Updated on

ദുബായ്: ഈ വർഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാർഡിന് ഘാനയില്‍ നിന്നുള്ള നേഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റി അർഹയായി. 2,50,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം യു എ ഇ യിലെ സഹിഷ്ണുത-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനിൽ നിന്ന് നയോമി ഓയോ ഒഹിന്‍ ഓറ്റി ഏറ്റുവാങ്ങി.

നാഷണല്‍ റേഡിയോ തെറാപ്പി ഓങ്കോളജി, കോര്‍ലെ -ബു ടീച്ചിങ്ങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്‌സിങ്ങ് വിഭാഗം മേധാവിയും ഓങ്കോളജി നഴ്‌സ് സ്‌പെഷ്യലിസ്റ്റുമാണ് നയോമി ഓയോ ഒഹിന്‍ ഓറ്റി.

ചടങ്ങില്‍ അസ്റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. അസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലിഷാ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവര്‍ണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫേയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണ്‍ തുടങ്ങിയവർ പങ്കെടുത്തു.ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനീമിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് അത്യന്തം അഭിമാനത്തോടെ സ്വീകരിക്കുന്നതായി നഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റി പറഞ്ഞു.

അവാര്‍ഡിന്‍റെ നാലാം പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നുള്ള 1,00,000 നഴ്‌സുമാരുടെ അപേക്ഷകൾ ലഭിച്ചു. 2025 ലെ മികച്ച മറ്റ് 9 ഫൈനലിസ്റ്റുകളായി, കാതെറിന്‍ മാരീ ഹൊള്ളിഡേ (സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഡ്രിവണ്‍ -റെസ്‌പോണ്‍സ്, സ്വിറ്റസര്‍ലാന്റ്), 2. എഡിത്ത് നന്‍ബ (മൗണ്ട് ഹേഗന്‍ പ്രൊവിന്‍ഷ്യല്‍ ഹോസ്പിറ്റല്‍, പാപുവ ന്യൂ ഗിനിയ), 3. ഫിറ്റ്‌സ് ജെറാള്‍ഡ് ഡാലിന കമാച്ചോ (മെഡി ക്ലിനിക്ക് സിറ്റി ഹോസ്പിറ്റല്‍, യുഎഇ), 4. ഡോ. ജെഡ് റേ ഗാന്‍ഗോബ മോന്‍ടെയര്‍ (ദ ഹോംങ്ങ്‌കോങ്ങ് പോളിടെക്‌നിക്ക് യൂണിവേഴ്‌സിറ്റി, ഹോങ്ങ്‌കോങ്ങ് എസ്എആര്‍), 5. ഡോ. ജോസ് അര്‍നോള്‍ഡ് ടാരിഗ (ഇന്‍സൈറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്, യുഎസ്എ), 6. ഖദീജ മുഹമ്മദ് ജുമ (ടുഡോര്‍ സബ് കൗണ്ടി ഹോസ്പിറ്റല്‍, കെനിയ), 7. മഹേശ്വരി ജഗന്നാഥന്‍ (കാന്‍സര്‍ റിസര്‍ച്ച് മലേഷ്യ), 8. ഡോ. സുഖ്പാല്‍ കൗര്‍ (പിജിഐഎംഇആര്‍ ഇന്ത്യ), 9. വിഭാബെന്‍ ഗുന്‍വന്ത് ഭായ് സലാലിയ (ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, ഇന്ത്യ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഈ നഴ്‌സുമാരെ എര്‍ണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി, സ്‌ക്രീനിംഗ് ജൂറി പാനല്‍, ഗ്രാന്‍ഡ് ജൂറി എന്നിവയുടെ കര്‍ശനമായ വിലയിരുത്തൽ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com