
ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിൽ അത്യാധുനിക റോബോട്ടിക് ഓര്‍ത്തോപ്പീഡിക് കേന്ദ്രം
ദുബായ്: ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിൽ, റോബോട്ടിക് സഹായത്തോടെയുള്ള കാല്‍മുട്ട്, സന്ധി മാറ്റിവെയ്ക്കല്‍ സംവിധാനമായ 'റോസ' - റോബോട്ടിക് നീ ജോയിന്‍റ് റീപ്ലേസ്‌മെന്‍റ് സിസ്റ്റം ഉപയോഗിച്ചുള്ള ചികിത്സക്ക് തുടക്കമായി.
നൂതനമായ ഈ റോബോട്ടിക് സര്‍ജിക്കല്‍ അസിസ്റ്റന്‍റ്, നടപടിക്രമങ്ങളുടെ കൃത്യത വർധിപ്പിക്കുന്നതിനൊപ്പം, അടിസ്ഥാനപരമായ തയ്യാറെടുപ്പ് മുതല്‍ കാല്‍മുട്ട്, സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയാ നടപടിവരെയുള്ള ഘട്ടങ്ങളിലെ പിഴവുകള്‍ ഇല്ലാതാക്കി അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
യുഎഇയിലെ ആസ്റ്റര്‍ ആശുപത്രികളിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ കേന്ദ്രമാണിത്. ബോക്‌സിങ്ങ് ഒളിമ്പിക് മെഡൽ ജേതാവും മുന്‍ രാജ്യസഭാംഗവുമായ മേരി കോമാണ് റോബോട്ടിക് സര്‍ജറി സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്.