ക്രിക്കറ്റ് പന്ത് കൊണ്ട് കണ്ണിന് പരുക്ക്: കാഴ്ച വീണ്ടെടുത്ത് ആസ്റ്റര്‍ ഹോസ്പിറ്റല്‍

പരുക്ക് മൂലം റെറ്റിനയില്‍ വലിയ തോതിൽ കണ്ണുനീര്‍ പ്രവാഹമുണ്ടായി
Aster Hospital restores sight to boy injured by cricket ball
ക്രിക്കറ്റ് പന്ത് കൊണ്ട് കണ്ണിന് പരുക്ക്: കാഴ്ച വീണ്ടെടുത്ത് ആസ്റ്റര്‍ ഹോസ്പിറ്റല്‍
Updated on

ദുബായ്: ക്രിക്കറ്റ് പന്ത് കൊണ്ട് കണ്ണിന് ഗുരുതരമായി പരുക്കേറ്റ 13 വയസുള്ള ഇന്ത്യക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ചശക്തി വീണ്ടെടുത്ത് ആസ്റ്റർ ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടർമാർ.

പരുക്ക് മൂലം റെറ്റിനയില്‍ വലിയ തോതിൽ കണ്ണുനീര്‍ പ്രവാഹമുണ്ടായി. ആസ്റ്റര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘം നല്‍കിയ സമയോചിതമായ പരിചരണത്തിലൂടെ ശക്തമായ കണ്ണുനീര്‍ പ്രവാഹം തടയാനും കുട്ടിയുടെ കാഴ്ച സംരക്ഷിക്കാനും സാധിച്ചു.

കുട്ടി തന്റെ അപ്പാര്‍ട്ട്മെന്റിന് സമീപമുള്ള പാര്‍ക്കിങ്ങ് സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാതാപിതാക്കള്‍ ആദ്യം ബർദുബായ് ആസ്റ്റര്‍ ക്ലിനിക്കിൽ മെഡിക്കല്‍ സഹായം തേടി. തുടര്‍ന്ന് കുട്ടിയെ മൻഖൂൽ ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ ഒഫ്താല്‍മോളജിസ്റ്റ് ഡോ. ഗസാല ഹസന്‍ മന്‍സൂരിയുടെ നേതൃത്വത്തിലാണ് ലേസർ ചികിത്സ ഉൾപ്പെടെ നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com