റുവാണ്ടയിലും ഉഗാണ്ടയിലും സേവനം; പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തുടങ്ങി ആസ്റ്റർ വോളണ്ടിയേഴ്സ്

ടി.ജെ.വിൽസൺ, ബിഗ് ഹാർട്ട് ഫൗണ്ടേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Aster Volunteers launches new mobile medical units to serve in Rwanda and Uganda

റുവാണ്ടയിലും ഉഗാണ്ടയിലും സേവനം; പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തുടങ്ങി ആസ്റ്റർ വോളണ്ടിയേഴ്സ്

Updated on

ദുബായ്: റുവാണ്ടയിലും ഉഗാണ്ടയിലും സേവനം നൽകുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്‍റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സ് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കി. ദുബായ് ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഹെൽത്ത് ഡെവലപ്മെന്‍റ് ഇനിഷ്യേറ്റീവ്-റുവാൻഡ (എച്ച്ഡിഐ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഫ്ലോദിസ് കഗബ എന്നിവർ ചേർന്ന് പുതിയ മൊബൈൽ ക്ലിനിക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയക്റ്ററും, ഗവേണൻസ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വിൽസൺ, ബിഗ് ഹാർട്ട് ഫൗണ്ടേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും എച്ച്ഡിഐയും തമ്മിൽ കിഴക്കൻ ആഫ്രിക്കയിലെ ആരോഗ്യ പരിരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പുതിയ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കുകൾ വിദൂര പ്രദേശങ്ങളിലും, ഉൾ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് സൗജന്യ പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകും. ഓരോ യൂണിറ്റിലും കൺസൾട്ടേഷൻ മുറികൾ, മിനി ലബോറട്ടറികൾ, മരുന്ന് വിതരണ സൗകര്യങ്ങൾ, അണുബാധ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

അടിസ്ഥാന ആരോഗ്യ പരിരക്ഷ ഇപ്പോഴും ഒരു വെല്ലുവിളിയായ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ജീവിതങ്ങളെ ചേർത്തുപിടിക്കാൻ ഈ സേവനം സഹായകരമാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 85,000 ത്തിലധികം സന്നദ്ധപ്രവർത്തകരെ അണിനിരത്താനും 6.9 ദശലക്ഷം ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനും ആസ്റ്റർ വൊളണ്ടിയേഴ്സിന് സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com