
അതുല്യ
ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്‍റെ (30) കേസ് തിങ്കളാഴ്ച കൊല്ലം കോടതിയിൽ വിചാരണയ്ക്കെടുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. കേരള പൊലീസിലെ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം അതുല്യയുടെ മരണം കൊലപാതകമെന്ന് സൂചന നൽകുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊല്ലത്ത് നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിന്‍റെ വിവരങ്ങളാണ് പുറത്തുവന്നത്. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശിവങ്കരൻ പിള്ളക്കെതിരേ ആത്മഹത്യാ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
അതുല്യയുടെ മൃതദേഹത്തിൽ 46 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പല മുറിവുകളും മരണത്തിന് മണിക്കൂറുകൾക്ക് മുൻപോ ദിവസങ്ങൾക്ക് മുൻപോ ഉണ്ടായതാണെന്നാണ് കരുതുന്നത്.