
സതീഷ്, അതുല‍്യ
ഷാർജ: ഷാർജയിൽ ദൂരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യയുടെ മരണത്തിൽ ഫൊറൻസിക് ഫലം പുറത്ത്. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നാണ് ഫൊറൻസിക് ഫലത്തിൽ പറയുന്നത്.
അതേസമയം ഷാർജ ഫൊറൻസിക് മോർച്ചറിയിലുള്ള അതുല‍്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ചൊവ്വാഴ്ചയോടെ പൂർത്തിയാകും. അതുല‍്യയുടെ രേഖകൾ ഭർത്താവ് സതീഷ് ഇന്ത‍്യൻ കോൺസുലേറ്റിൽ ഏൽപ്പിച്ചിട്ടുണ്ട്.
ജൂലൈ 19നായിരുന്നു അതുല‍്യയെ റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയുടെ ഓഡിയോ സന്ദേശങ്ങളും ശരീരത്തിലെ മുറിപ്പാടുകൾ സംബന്ധിച്ച വിവരങ്ങളും ഭർത്താവ് സതീഷ് പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ഭർത്താവ് സതീശിനെതിരേ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിക്കാൻ പ്രത‍്യേക എട്ടംഗ അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.