ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഐ ഫോൺ കടത്താൻ ശ്രമിച്ചു; നാലംഗസംഘത്തെ പിടികൂടി കസ്റ്റംസ്
Pravasi
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഐ ഫോൺ കടത്താൻ ശ്രമിച്ചു; നാലംഗസംഘത്തെ പിടികൂടി കസ്റ്റംസ്
ഐഫോൺ 16 പ്രൊ മാക്‌സ് കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലെത്തിയ സംഘത്തെ കസ്റ്റംസ് പിടികൂടിയത്
ദുബായ്: ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഐ ഫോൺ കടത്താൻ ശ്രമിച്ച നാലംഗ സംഘത്തെ കസ്റ്റംസ് പിടികൂടി. ഏറ്റവും പുതിയ ഐഫോൺ 16 പ്രൊ മാക്‌സ് ഇവർ കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലെത്തിയ സംഘത്തെ കസ്റ്റംസ് പിടികൂടിയത്
ഐഫോണിന് ഇന്ത്യയിൽ യുഎഇയിലേതിനേക്കാൾ വില കൂടുതലായ സാഹചര്യത്തിൽ വില്പനക്കാണ് ഇവ കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.