
സതീഷ്, അതുല‍്യ
ഷാർജ: ഷാർജയിൽ ദൂരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യയുടെ മരണത്തിൽ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി.
ഷാർജ പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. നാട്ടിലെ കേസ് വിവരങ്ങളും പീഡനത്തിന്‍റെ ദൃശ‍്യങ്ങൾ ഉൾപ്പെടെ പെലീസിനു നൽകിയിട്ടുണ്ട്.
ഷാർജ ഇന്ത‍്യൻ അസോസിയേഷൻ പ്രതിനിധികൾക്കൊപ്പമാണ് അതുല‍്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ പൊലീസിൽ പരാതി നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കുമെന്ന കാര‍്യം അധികൃതർ വ‍്യക്തമാക്കിയിട്ടുണ്ട്.