
അതുല്യ
ദുബായ്: ഷാർജ റോളയിലെ ഫ്ലാറ്റിൽ മലയാളി യുവതി അതുല്യ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കും. അതുല്യയുടെ സഹോദരി ഭർത്താവ് അഖിലും മറ്റ് ബന്ധുക്കളും തിങ്കളാഴ്ച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് ശേഷം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായും ഇവർ കൂടിക്കാഴ്ച നടത്തി. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ പിന്തുണ ആവശ്യപ്പെട്ടാണ് ഇവർ കോൺസുലേറ്റ് അധികൃതരെ സമീപിച്ചത്.