

ഫാൻസി നമ്പറുകളുടെ ലേലം: ഓൺലൈൻ ബുക്കിങ്ങ് തിങ്കളാഴ്ച മുതൽ, പട്ടിക പ്രസിദ്ധീകരിച്ച് ദുബായ് ആർടിഎ
ദുബായ്: വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലത്തിനായിയുള്ള ഓൺലൈൻ ബുക്കിങ്ങ് തിങ്കളാഴ്ച മുതൽ തുടങ്ങും.നമ്പറുകളുടെ പുതിയ പട്ടിക ദുബായ് ആർടിഎ പ്രസിദ്ധീകരിച്ചു. 2, 3, 4, 5 അക്കങ്ങളിൽ 90 നമ്പറുകളാണു ലേലത്തിനുള്ളത്. ഇതിൽ എഎ 25, ബിബി 12, ബിബി 30 തുടങ്ങിയ നമ്പറുകളും ഉൾപ്പെടുന്നു. AA, BB, CC, K, N, O, R, T, U, V, W, X, Y, Z സീരിസുകളിലാണ് നമ്പറുകൾ. 27നു വൈകുന്നേരം നാലരയ്ക്കു ഹബ്ത്തൂർ സിറ്റിയിലെ ഹിൽട്ടണിലാണ് നമ്പറുകളുടെ ലേലം നടക്കുന്നത്.
www.rta.ae വെബ്സൈറ്റ് വഴിയോ ആർടിഎ ദുബായ് ആപ്പ് വഴിയോ, ഉംറമൂൽ, ദെയ്റ, ബർഷ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം എന്നിവ വഴിയോ നമ്പറുകൾ ബുക്ക് ചെയ്യാം.
ലേലം ഉറപ്പിക്കുന്ന നമ്പറുകളുടെ തുകയ്ക്ക് 5 ശതമാനം വാറ്റ് ബാധകമാണ്. 25,000 ദിർഹം സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകുന്നവർക്കാണു ലേലത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടാവുക. . 120 ദിർഹമാണ് റജിസ്ട്രേഷൻ ഫീസ്.