ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം, പുതുക്കൽ, പ്രിന്‍റിങ് എന്നിവയിലെ ദുബായുടെ ഡിജിറ്റൽ മാതൃക പഠിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായിരുന്നു സന്ദർശനം.
Bahraini delegation visits Dubai Immigration Headquarters

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

Updated on

ദുബായ്: യാത്രാരേഖാ മാനേജ്‌മെന്‍റിൽ ദുബായുടെ ആധുനിക രീതികൾ മനസിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആസ്ഥാനം സന്ദർശിച്ചു. യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം, പുതുക്കൽ, പ്രിന്‍റിങ് എന്നിവയിലെ ദുബായുടെ ഡിജിറ്റൽ മാതൃക പഠിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായിരുന്നു സന്ദർശനം.

ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ- മേജർ ജനറൽ ഉബൈദ് മു ഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ബഹ്‌റൈൻ സംഘത്തെ സ്വാഗതം ചെയ്തു. ബഹ്റൈൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുബായിൽ എത്തിയത്.

പ്രതിനിധി സംഘം നാഷണാലിറ്റി സെക്ടർ, യാത്രാരേഖകൾ അച്ചടിക്കുന്ന ഓഫീസ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ എയർപോർട്ട് സർവീസ് ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഗൾഫ് മേഖലയിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രവർത്തനരീതികൾ പങ്കിടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പര്യടനമെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു.

ഡാറ്റാ സംയോജനം, പ്രിന്‍റിങ് സെന്‍ററുകളും ഫീൽഡ് സർവീസുകളും തമ്മിലുള്ള ബന്ധം, സ്മാർട്ട് ട്രാവൽ സാങ്കേതികവിദ്യകൾ എന്നിവയുടെ വിശദാംശങ്ങൾ ദുബായ് അധികൃതർ  വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com