പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 പേര്‍ക്ക് ഹൃദ്രോഗ ചികിത്സ നല്‍കി ബഹ്‌റൈൻ

പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 പേര്‍ക്ക് ഹൃദ്രോഗ ചികിത്സ നല്‍കി ബഹ്‌റൈൻ

ബഹ്‌റൈനില്‍ 'ബാസില്‍' എന്ന പേരിലുള്ള പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 ഹൃദ്രോഗികള്‍ക്ക് ഉചിത ചികിത്സ നല്‍കിയതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ കാര്‍ഡിയാക് സെന്ററിലെ ഹൃദ്രോഗ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഡോ.ഹൈഥം അമീന്‍ വ്യക്തമാക്കി.

2022 ജനുവരിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കടുത്ത ഹൃദ്രോഗമുള്ളവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. ആധുനിക ചികിത്സാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഹൃദ്രോഗ വിമുക്തി നേടുന്നതിനുള്ള ചികിത്സ ഫലപ്രദമായതായി തെളിഞ്ഞിട്ടുണ്ട്.

ഹൃദയാഘാതം മൂലമുള്ള മരണം ഒരു പരിധിവരെ തടയാനും സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന ഹൃദ്രോഗികള്‍ക്കാണ് ഇവിടെ ചികിത്സ നല്‍കുന്നത്. കൂടാതെ ഹോട്ട്‌ലൈന്‍ വഴി ബന്ധപ്പെട്ടും രോഗിയെ ആശുപത്രിയിലെത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com