
ശ്രീലങ്കൻ അംബാസിഡറെ സന്ദർശിച്ച് ബഹ്‌റൈൻ പ്രവാസി ലീഗൽ സെൽ ഭരണ സമിതി അംഗങ്ങൾ
മനാമ: ബഹ്‌റൈനിൽ പുതിയതായി സ്ഥാനമേറ്റ ശ്രീലങ്കൻ അംബാസിഡർ ശനിക ഡിസനായകയെ പ്രവാസി ലീഗൽ സെൽ ഭരണ സമിതി അംഗങ്ങൾ സന്ദർശിച്ചു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനിലത്തിന്‍റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, ജയ് ഷാ, സ്പന്ദന കിഷോർ എന്നിവരാണ് ശ്രീലങ്കൻ എംബസിയിൽ അംബാസിഡറെ സന്ദർശിച്ചത്.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പി എൽ സി നടത്തിവരുന്ന പ്രവർത്തനങ്ങളെ അംബാസ ഡർ പ്രശംസിക്കുകയും ശ്രീലങ്കൻ എംബസിയുടെ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.