ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പി. ഹരീന്ദ്രനാഥിനെ ആദരിച്ചു

ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്‍റെ നേതൃത്വത്തിൽ പ്രശസ്ത മലയാള എഴുത്തുകാരനും അധ്യാപകനുമായ പി. ഹരീന്ദ്രനാഥിനെ ആദരിച്ചു
bahrain kozhikode pravasi forum

ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പി. ഹരീന്ദ്രനാഥിനെ ആദരിച്ചു

Updated on

മനാമ: ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്‍റെ നേതൃത്വത്തിൽ പ്രശസ്ത മലയാള എഴുത്തുകാരനും അധ്യാപകനുമായ പി. ഹരീന്ദ്രനാഥിനെ ആദരിച്ചു. പ്രസിഡന്‍റ് സുധീർ തീരുനിലത്ത്‌ അധ്യക്ഷത വഹിച്ചു.ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത്‌ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

യു കെ ബാലൻ (രക്ഷാധികാരി), സജ്‌ന ഷനൂബ് (വനിതാ വിഭാഗം കൺവീനർ),സുജിത്ത് സോമൻ (ട്രഷറർ), ബാബു കുഞ്ഞിരാമൻ, ഇ.വി. രാജീവൻ എന്നിവർ പ്രസംഗിച്ചു.

കെപിഫ് അംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആത്മജ് കൃഷ്ണ - പ്ലസ് ടു സിബിഎസ്ഇ, അനികൈത് ബാലൻ - എസ്എസ്എൽസി-സിബിഎസ്ഇ, സനയ് എസ്. ജയേഷ് എസ്എസ്എൽസി-സിബിഎസ്ഇ ) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

പി. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. സജിത്ത് വെള്ളികുളങ്ങര അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്‍റ്‌ ഷാജി പുതുകുടി നന്ദിയും പറഞ്ഞു.

അനികൈത് ബാലൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ രചിച്ച “The Magical Stone“ എന്ന പുസ്തകം ഹരീന്ദ്രനാഥിന് സമ്മാനിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com