ബാലചന്ദ്രൻ തെക്കന്മാർ അന്തരിച്ചു

ഇംഗ്ലീഷ് ചെറുകഥാ സമാഹാരമായ 'റിഫ്ലക്ഷൻസ്' അടക്കം നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു.
Balachandran Thekkanam passes away

ബാലചന്ദ്രൻ തെക്കന്മാർ

Updated on

ഷാർജ: റൂളേഴ്‌സ് കോർട്ട് മുൻ സെക്രട്ടറിയും യുഎഇ യിലെ എഴുത്തുകാരനും സാംസ്‌കാരിക - ജീവകാരുണ്യ പ്രവർത്തകനുമായ കണ്ണൂർ അഴീക്കോട് സ്വദേശി ബാലചന്ദ്രൻ തെക്കന്മാർ (ബാലു - 78) അന്തരിച്ചു. ഷാർജ അൽ സഹിയയിൽ സ്വന്തമായി വീട് വാങ്ങി താമസിക്കുകയിരുന്നു. ആദ്യപുസ്തകമായ 'എസൻസ് ഓഫ് ലൈഫ് ആൻഡ് അദർ സ്റ്റോറി' സമർപ്പിച്ചത് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് അൽ ഖാസിമിക്കായിരുന്നു.

ഇംഗ്ലീഷ് ചെറുകഥാ സമാഹാരമായ 'റിഫ്ലക്ഷൻസ്' അടക്കം നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ഡോ. ഷെയ്ഖ് സുൽത്താന്‍റെ ഗവേഷണ പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായും പ്രവർത്തിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിലെ മുതിർന്ന അംഗമായിരുന്നു. ഷാർജ ഇന്ത്യൻ സ്കൂളിന് വേണ്ടിയും യാർമുക്കിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾക്ക് വേണ്ടിയും ഷാർജ ഭരണാധികാരി സൗജന്യമായി അനുവദിച്ച സ്ഥലം നേടിയെടുക്കുന്നതിൽ ബാലചന്ദ്രൻ തെക്കന്മാർ നിർണായക പങ്കുവഹിച്ചു.

1974 -ല്‍ ഷാർജ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001 ല്‍ ഷാർജ സർക്കാരിന്‍റെ ഏറ്റവും നല്ല ജീവനക്കാരനുള്ള അവാർഡ് നേടി. കവിയും ഗാനരചയിതാവുമായിരുന്ന ബാലചന്ദ്രൻ സിനിമകള്‍ക്കും ആൽബങ്ങൾക്കും വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. ബാലചന്ദ്രന്‍ തെക്കന്മാര്‍ എഴുതി ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം യൂസഫ് സഗീർ സംഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ച 'സിദ്ധിവിനായക കീർത്തനം' ഏറെ ശ്രദ്ധേയമായി.

പരേതരായ മൈലപ്പുറത്ത് കുഞ്ഞിരാമൻ നായരുടെയും തെക്കൻമാർ വീട്ടിൽ അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: പ്രേമജ. മക്കൾ: സുഭാഷ് (ഓസ്‌ട്രേലിയ), ഡോ.സജിത (ഷാർജ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥൻ, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരൻ നായർ, ജനാർദ്ദനൻ നായർ, മുകുന്ദൻ നായർ, പുരുഷോത്തമൻ നായർ. സംസ്‌കാരം ഷാർജയിൽ നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com