
ബാലകലാ സാഹിതി ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു
ദുബായ്: ബാലകലാസാഹിതി ദുബായ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്‍റെ ഭാഗമായി 'ഇന്ത്യൻ സ്പേസ് പ്രോഗ്രാം. എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വി.എസ്. എസ്.സി മുൻ ഡയറക്ടർ എം.ചന്ദ്രദത്തനും, വി.എസ്.എസ്.സി മുൻ ഡെ.ഡയറക്ടർ സി. എസ്.ഹാരിഷും കുട്ടികളുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി സ്പേസ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളും ജോലി സാധ്യതകളും പരിചയപ്പെടുത്തി.
കവിത മനോജ് മോഡറേറ്ററായിരുന്നു. ബാലകലാസാഹിതി അംഗങ്ങളായ നൈറ ഫാത്തിമ, അവന്തിക സന്ദീപ് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്തു.