റാസൽ ഖൈമയിൽ 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ ബോധവത്കരണ ക്യാംപയ്ൻ

എകെഎംജി പ്രസിഡന്‍റ് ഡോ. സുഗു മലയില്‍ കോശി അധ്യക്ഷനായി.
Beat the Heat' health awareness campaign in Ras Al Khaimah

റാസൽ ഖൈമയിൽ 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ ബോധവത്കരണ ക്യാംപയ്ൻ

Updated on

റാസൽ ഖൈമ: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ഡെന്‍റൽ ഗ്രാജുവേറ്റ്‌സും (എകെഎംജി എമിറേറ്റ്‌സ്) - ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയും സംയുക്തമായി റാസൽ ഖൈമയിൽ 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ ക്യാംപയ്ൻ നടത്തി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് റാസല്‍ഖൈമ ആല്‍ ഗെയ്‌ലില്‍ ഫ്യൂച്ചര്‍ ഗ്ലാസ് കമ്പനിയില്‍ സംഘടിപ്പിച്ച പരിപാടി ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ കോണ്‍സല്‍ പവിത്ര കുമാര്‍ മജുംദാർ ഉദ്ഘാടനം ചെയ്തു. എകെഎംജി പ്രസിഡന്‍റ് ഡോ. സുഗു മലയില്‍ കോശി അധ്യക്ഷനായി.

ലേബര്‍ വൈസ് കോണ്‍സല്‍ അഭിമന്യു കര്‍ഗാല്‍, ഭാരവാഹികളായ ഡോ. ഫിറോസ് ഗഫൂര്‍, ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍, ഡോ.അജിത്ത് ചെറിയാന്‍, ഡോ. ഡിന്‍ഷാദ്, ഡോ.അബ്ദുള്ള, ഡോ.സാജിത അഷ്‌റഫ് ,ഡോ.ഷിനോദ് വർഗീസ്, ഡോ മാര്‍ട്ടിന്‍, ഐആര്‍സി ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, ഡോ. മാത്യു, പദ്മരാജ്, സുമേഷ് മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്റ്റര്‍മാരായ ജോസഫ് ലൂക്കോസ്, ഭഗ്വാന്‍ റാം, ചന്ദ്രശേഖര്‍ എന്നിവര്‍ ക്ലാസെടുത്തു.

കടുത്ത വേനലില്‍ തുറന്ന ഇടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ സൂര്യാഘാതം പോലുള്ള അസുഖങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയും, പ്രതിരോധ മാര്‍ഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഈ മാസമുടനീളവും ഓഗസ്റ്റിലും വിവിധ തൊഴില്‍ താമസ കേന്ദ്രങ്ങളെയും ജോലി സ്ഥലങ്ങളെയും കേന്ദ്രീകരിച്ച് എകെഎംജി വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് കാംപെയ്ന്‍ സംഘടിപ്പിക്കും. യുഎഇയുടെ സാമൂഹിക വര്‍ഷത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിപാടിയുടെ മുഖ്യ സംഘാടകരായ ഡോ.അജിത്ത് ചെറിയാന്‍, ഡോ. നിഷാം നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com