യുഎഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്

ഒന്നര വർഷത്തിനുള്ളിൽ കൂടുതൽ ശാഖകൾ തുറക്കുമെന്ന് മാനേജ്മെന്‍റ്
Bhima Jewellers opens two showrooms in the UAE on the same day

യുഎഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്

Updated on

ദുബായ്: യുഎഇ യിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് ഒരേ ദിവസം രണ്ട് ഷോറൂമുകൾ തുടങ്ങി. ദുബായ് അൽ ബർഷ ലുലു ഹൈപ്പർമാർക്കറ്റിലും ഷാർജ മുവൈലയിലെ ലുലു ഹൈപ്പർമാർക്കറ്റിലുമാണ് രണ്ട് പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചത്. മുവൈലെയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, ദുബായ് ഫോർച്യൂൺ ഹോട്ടൽസ് ചെയർമാൻ പ്രവീൺ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു.

ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്റ്റർ സലീം എം.എ. ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്റ്റർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓണം പോലുള്ള ആഘോഷങ്ങൾക്ക് അനുയോജ്യമായ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഭീമ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നു ഭീമ ജ്വല്ലേഴ്‌സ് മാനേജ്‌മന്‍റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് സ്വർണം, ഡയമണ്ട് രത്നാഭരണങ്ങൾ എന്നിവയുടെ മേക്കിംഗ് ചാർജിൽ 50% ഇളവ് ലഭിക്കും. ഡയമണ്ട്, പോൾകി ആഭരണങ്ങൾ എന്നിവയുടെ മേക്കിംഗ് ചാർജിലും 50% ഇളവും, ഡയമണ്ട് വാല്യുവിൽ 35% ഇളവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുബായിലെ മീനാ ബസാർ, അബുദാബിയിലെ ഹംദാൻ സ്ട്രീറ്റ്, അജ്മാനിലെ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലായി മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും ഭീമ ജ്വല്ലേഴ്‌സ്, അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com