ബയോമെട്രിക്​ പേയ്​മെന്‍റ്​ സംവിധാനത്തിനു തുടക്കം കുറിച്ച് യുഎഇ സെൻട്രൽ ബാങ്ക്

ഇതാദ്യമായാണ്​ ഇത്തരം പേയ്​മെന്‍റ്​ സംവിധാനം മിഡിൽ ഈസ്റ്റിൽ അവതരിപ്പിക്കുന്നത്​.
Biometric payment UAE Central Bank

ബയോമെട്രിക്​ പേയ്​മെന്‍റ്​ സംവിധാനത്തിനു തുടക്കം കുറിച്ച് യുഎഇ സെൻട്രൽ ബാങ്ക്

Updated on

ദുബായ്: കൈപ്പത്തിയോ മുഖമോ കാണിച്ച്​ പണമടക്കാവുന്ന ബയോമെട്രിക്​ പേയ്​മെന്‍റ്​ സംവിധാനത്തിന്​ യുഎഇ സെൻട്രൽ ബാങ്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടു. ​ഇതാദ്യമായാണ്​ ഇത്തരം പേയ്​മെന്‍റ്​ സംവിധാനം മിഡിൽ ഈസ്റ്റിൽ അവതരിപ്പിക്കുന്നത്​.

പേയ്​മെന്‍റ്​ സ്ഥാപനമായ നെറ്റ്​വർക്ക്​ ഇന്‍റർനാഷനലുമായി സഹകരിച്ച് എമിറേറ്റ്​സ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിനാൻസിലെ സാൻഡ്​ ബോക്സ്​ പ്രോഗ്രാം ആൻഡ്​ ഇന്നോവേഷൻ ഹബ്ബിലാണ്​ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.

ഡബിറ്റ്​/ക്രഡിറ്റ്​ കാർഡുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ ആവശ്യമില്ലാതെ മുഖ-കൈപ്പത്തി ബയോമെട്രിക്സ്​ സംവിധാനം ഉപയോഗിച്ച്​​ ഉപയോക്​താക്കൾക്ക്​ എളുപ്പത്തിൽ പേയ്​മെന്‍റ്​ നടപടികൾ പൂർത്തീകരിക്കാൻ ഇതുവഴി സാധിക്കും.

പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ ദുബായ് സർക്കാർ സ്ഥാപനമായ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റിൽ പുതിയ സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ആശയങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും സി.ബി.യു.എ.യു ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ്​​ ഇത്തരം സംരംഭങ്ങൾ എന്ന്​ ബാങ്കിങ്​ ഓപറേഷൻസ്​ ആൻഡ്​ സപോർട്ട്​ സർവിസസ്​ അസി. ഗവർണർ സെയ്​ഫ്​ ഹുമൈദ്​ അൽ ദാഹ്​രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com