
'ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ'; മികച്ച സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൾട്ടിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ നമ്പർ വൺ
ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൾട്ടിങ് സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി മലയാളികളുടെ ഉടമസ്ഥതയിൽ യുകെ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ. സെപ്റ്റംബറിൽ കൊളംബസ് ഒഹായോയിൽ നടന്ന അസോസിയേഷൻ ഫോർ സപ്ലൈ ചെയിൻ മാനേജ്മെന്‍റ് സംഘടപ്പിച്ച ചേഞ്ച് കോൺഫറൻസിൽ വച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ചടങ്ങിൽ എഎസ്സിഎം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡഗ്ലസ് കെന്‍റ്, എഎസ്സിഎം ചെയർ-ഇലക്ട്, മൈക്കിൾ ബഞ്ച്, എന്നിവരിൽ നിന്ന് ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ഗ്രൂപ്പ് സിഇഒ ഡോ. സത്യ മേനോൻ പുരസ്കാരം ഏറ്റുവാങ്ങി.
ലോകത്തിലെ തന്നെ മികച്ച സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൽട്ടിങ് സ്ഥാപനം എന്ന വീശിഷ്ട നേട്ടം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ബ്ലൂ ഓഷ്യൻ സൗജന്യ സപ്ലൈ ചെയിൻ മാനേജ്മെന്‍റ് ഫണ്ടമെന്‍റൽസ് പ്രോഗ്രാം ആണ് ഒരുക്കിയിരിക്കുന്നത്.