
ബോബി ചെമ്മണൂർ
ദുബായ്: പ്രവാസികൾക്ക് ജ്വല്ലറി, ട്രാവൽസ്, റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിൽ മികച്ച മികച്ച നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്ത് കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണൂർ ഇന്‍റർനാഷണൽ. ജ്വല്ലറി. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബോബി ചെമ്മണൂർ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചത്. ബോച്ചേ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ബോച്ചേ ഹോംസ് എന്നിവയിലും റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലുമാണ് 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരം.
ബോബി ചെമ്മണൂർ ഇന്‍റർനാഷണൽ ജ്വല്ലേഴ്സ് എന്ന ബ്രാൻഡിൽ നിലവിലെ 56 ഷോറൂമുകൾക്ക് പുറമെയാണ് ബോച്ചേ ഗോൾഡ് ഡയമണ്ട്സ് എന്ന ബ്രാൻഡിൽ വിവിധ രാജ്യങ്ങളിലായി 100 ജ്വല്ലറികൾ ഷോറൂമുകൾ തുറക്കുക. ഇന്ത്യ കൂടാതെ ജിസിസി, യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലായിരിക്കും പുതിയ ഷോറൂമുകൾ.
സിബൽ സ്കോർ ഇല്ലാത്തവർക്കും 10 ശതമാനം നിക്ഷേപം നടത്തി വീട് സ്വന്തമാക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് ബോച്ചെ ഹോംസ് പദ്ധതി. റെന്‍റ് ടു ഓൺ (ആർടിഎ) എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയിലൂടെ പ്രതിമാസ വാടക നൽകി നിശ്ചിത സമയത്തിനുള്ളിൽ വീട് സ്വന്തമാക്കാനാവും.
ഇഎംഐയോ പലിശയോ നൽകാതെ ആർക്കും വീട് സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. 2026 മാർച്ചിലും നവംബറിലുമായി പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയം, ബോച്ചെ ഐലൻഡ്, റിസോർട്ടുകൾ, പബ്ബുകൾ എന്നീ പദ്ധതികളുടെ ഭാഗമാവാനും നിക്ഷേപകർക്ക് അവസരമുണ്ട്. ബോബി ചെമ്മണൂർ ട്രാവൽസ് വഴി വിമാന ടിക്കറ്റ് എടുക്കുന്നവർക്ക് തുല്യ തുകക്കുള്ള സേവനങ്ങൾ ലഭ്യമാവുന്ന മറ്റൊരു നിക്ഷേപ പദ്ധതിയും ബോബി ചെമ്മണൂർ പ്രഖ്യാപിച്ചു.