ബോൺവേ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ദുബായിൽ

കമ്പനിയുടെ ഉത്പന്നങ്ങൾ വൈകാതെ യുകെയിലും ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഡയറക്ടർ ഫായിസ് വ്യക്തമാക്കി.
Bonway International Group's new corporate office in Dubai

ബോൺവേ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ദുബായിൽ

Updated on

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ബോൺവേ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ദുബായ് ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ കെ.പി.കെ.ഫായിസ്, ഷിയാഫ്, അജാസ്, സർതാജ്, ജോർജ് എന്നിവരും പി.വി.ഇസ്മായീൽ (ദുബായ് കെഎംസിസി), ഖാലിദ് വളപ്പിൽ(ഹാപ്പി ഫൂഡ്സ്), സിറാജ് ഫുഡെക്സ്, നൗഷീർ(എൻറേ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2021-ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയുടെ പ്രമുഖ ഉത്പന്നമായ 'മൗജ സോഡ' നിലവിൽ യുഎഇ വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധമായ കരിക്കിൻ വെള്ളം , ബ്ലൂ ലെമനൈഡ് എന്നിവ ഈ വർഷം ഒക്ടോബർ ആദ്യം മുതൽ വിപണിയിലെത്തിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

കമ്പനിയുടെ ഉത്പന്നങ്ങൾ വൈകാതെ യുകെയിലും ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഡയറക്ടർ ഫായിസ് വ്യക്തമാക്കി.

മൗജയുടെ വിവിധതരം പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് നടന്ന ചടങ്ങിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com