അക്ഷരക്കൂട്ടത്തിന്‍റെ പുസ്തകചർച്ചയും സംവാദവും

നമ്മുടെ സമൂഹം അതിവേഗം ജീർണിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എഴുത്തുകാരുടെയും കലാകാരൻമാരുടെയും സൗഹൃദവും തുറന്ന സംവാദങ്ങളും അനിവാര്യമാണ്
Book discussion and debate of the aksharakuttam group

അക്ഷരക്കൂട്ടത്തിന്‍റെ പുസ്തകചർച്ചയും സംവാദവും

Updated on

ദുബായ്: കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പുസ്തകചർച്ചയും സംവാദവും നടത്തി.പ്രശസ്ത കഥാകൃത്ത് അർഷാദ് ബത്തേരി പരിപാടി ഉദ്‌ഘാടനം ചെയ്തു.

നമ്മുടെ സമൂഹം അതിവേഗം ജീർണിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എഴുത്തുകാരുടെയും കലാകാരൻമാരുടെയും സൗഹൃദവും തുറന്ന സംവാദങ്ങളും അനിവാര്യമാണെന്ന് അർഷാദ് ബത്തേരി പറഞ്ഞു. 26 വർഷത്തോളമായി യു എ ഇയിൽ പ്രവർത്തിക്കുന്ന അക്ഷരക്കൂട്ടത്തിന്‍റെ പ്രസക്തി ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എം.സി. നവാസ് അധ്യക്ഷത വഹിച്ചു.

കമറുദ്ദിൻ ആമയത്തിന്‍റെ കവിതകൾ എന്ന പുസ്തകം റസീന കെ.പിയും റഫീഖ് ബദരിയായുടെ ആലംനൂർ എന്ന നോവൽ കെ ഗോപിനാഥനും അവതരിപ്പിച്ചു. കമറുദ്ദീൻ ആമയം, ഹാരീസ് യൂനസ്, റസീന ഹൈദർ, പ്രവീൺ പാലക്കീൽ, ലേഖാ ജസ്റ്റിൻ, നിസാർ ഇബ്രാഹിം, സഹർ അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 'ഡിജിറ്റൽ കാലത്തെ സാഹിത്യവും വിമർശനവും' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വെള്ളിയോടൻ വിഷയം അവതരിപ്പിച്ചു. അബുലൈസ് മോഡറേറ്ററായിരുന്നു. അജിത്ത് വള്ളോലി, വിനോദ് കൂവേരി, ദൃശ്യ ഷൈൻ, അസി എന്നിവർ പ്രസംഗിച്ചു.

ലോക കവിതാ ദിനത്തിലും വായനദിനത്തിലും നടത്തിയ രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഷാജി ഹനീഫ് സ്വാഗതവും റീന സലിം നന്ദിയും  പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com