

അമലി ബിജുവിന്‍റെ "ഓ ഡാര്‍ലിങ് മൂണ്‍"പ്രകാശനം ചെയ്‌തു
ഷാര്‍ജ: ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമലി ബിജുവിന്‍റെ ആംഗലേയ കവിതാ സമാഹാരം "ഓ ഡാര്‍ലിങ് മൂണ്‍" കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍ കവി ശൈലനു നല്‍കി പ്രകാശനം ചെയ്‌തു.
എഴുത്തുകാരൻ അജിത് കണ്ടലൂർ പുസ്‌തകം പരിചയപ്പെടുത്തി. ബിജു കണ്ണങ്കര. ഷെബീർ, സംഗീത സൈകതം,ദീപ ബിജു,അമയ എന്നിവര്‍ പ്രസംഗിച്ചു. സ്‌മിത പ്രമോദ് സ്വാഗതവും രചയിതാവ് അമലി ബിജു നന്ദിയും പ്രകാശിപ്പിച്ചു. സൈകതം ബുക്‌സാണ് പ്രസാധകര്‍.