

അഡ്വ. ജോസ് എബ്രഹാത്തിന്‍റെ ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം
ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് എന്ന പുസ്തകം ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്റ്റർ അഹമ്മദ് അൽസാബി പ്രകാശനം നിർവഹിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ പുസ്തകം ഏറ്റുവാങ്ങി.
പിഎൽസി ഷാർജ - അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറബി വലിയകത്ത് അധ‍്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രശേഖരൻ, ട്രഷറർ രാജേഷ് പിള്ള , പിഎൽസി ഇന്‍റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, പിഎൽസി ഷാർജ - അജ്‌മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ എന്നിവർ പ്രസംഗിച്ചു.
ഇമിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് എന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ്. പ്രവാസികളുടെ നിയമ ശാക്തീകരണം ലക്ഷ്യമാക്കി രചിച്ച സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുൾപ്പെടെ എട്ടോളം ഗ്രന്ധങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം.