എസ്എൻപിഎൽ; മിന മേഖലയിലെ ആദ്യ റെമിറ്റൻസ് സേവനം അവതരിപ്പിച്ച് ബോട്ടിം

യുഎഇയിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ബോട്ടിം അൾട്രാ ആപ്പിലൂടെ ഈ സേവനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്
SNPL; Botim introduces the first remittance service in the Mina region
എസ്എൻപിഎൽ; മിന മേഖലയിലെ ആദ്യ റെമിറ്റൻസ് സേവനം അവതരിപ്പിച്ച് ബോട്ടിം
Updated on

ദുബായ്: മിഡിൽ ഈസ്റ്റ്-നോർത്താഫ്രിക്ക - മേഖലയിലെ ആദ്യത്തെ 'സെൻഡ് നൗ, പേ ലേറ്റർ' (എസ്എൻപിഎൽ) എന്ന ബോട്ടിമിന്‍റെ നൂതന സാമ്പത്തിക സേവനം ആസ്‌ട്രാ ടെക് അവതരിപ്പിച്ചു. യുഎഇയിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ബോട്ടിം അൾട്രാ ആപ്പിലൂടെ ഈ സേവനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.

ഉപയോക്താക്കൾക്ക് പണം തൽക്ഷണം വിദേശത്തേക്ക് അയക്കാനും തവണകളായി അടയ്‌ക്കാനും കൂടുതൽ സാമ്പത്തിക വഴക്കം പ്രദാനം ചെയ്യുന്നു ഇത്. മേഖലയിലെ ആദ്യ ഫിൻടെക് എന്ന നിലയിൽ ആസ്ട്ര ടെക് യുഎഇയുടെ ബൃഹത്തായ പണമടയ്ക്കൽ വിപണിയിലേക്ക് ഇതോടെ പ്രവേശിച്ചിരിക്കുകയാണ്.

ഉയർന്ന ഡിമാൻഡുള്ള കാലഘട്ടങ്ങളിലെ സാമ്പത്തിക പിരിമുറുക്കം ലഘൂകരിക്കാൻ രൂപകൽപന ചെയ്‌തിരിക്കുന്ന എസ്എൻപിഎലിന്‍റെ സവിശേഷമായ സൊല്യൂഷനാണിത്.

2022 മുതൽ ഇതിനകം തന്നെ കാര്യമായ ഇടപാടുകൾ നടത്തിയിട്ടുള്ള ബോട്ടിമിന്‍റെ വളരുന്ന ഫിൻടെക് ഇക്കോ സിസ്റ്റത്തെയും പണമടയ്ക്കൽ സേവനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ധന മേഖലയിലെ സംരംഭമാണിതെന്ന് സിഇഒ അബ്ദുല്ല അബു ഷെയ്ഖ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com