പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; നോർക്കയും എയർ ഇന്ത്യയും തമ്മിൽ ധാരണ

തൊഴിൽ ഉടമയുടേയോ, സ്‌പോൺസറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
bring back bodies of Gulf Malayali's free of cost Kerala- Air India agreement

പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; നോർക്കയും എയർ ഇന്ത്യയും തമ്മിൽ ധാരണ

Updated on

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുന്ന കാര്യത്തിൽ കേരള സർക്കാരും എയർ ഇന്ത്യയും തമ്മിൽ ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യാ കാര്‍ഗോ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറും ഒപ്പുവെച്ചു. ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്‌സിന്‍റെ എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന വീടുകളിൽ എത്തിക്കുകയും ചെയ്യും. മരിച്ച പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ ഫോറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ൽ ലഭ്യമാകും കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പറായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം), എന്നിവയിൽ നിന്നും ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com