അംഗോളയിലേക്ക് അവശ്യ മരുന്നുകൾ സംഭാവന ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്- എഡി പോർട്സ് മാരിടൈം മെഡിക്കൽ സംരംഭമായ ഡോക്ടൂർ

പ്രമേഹം, ബാക്റ്റീരിയൽ അണുബാധ, അലർജികൾ, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ഇതിലുൾപ്പെടുന്നു.
Burjeel Holdings-AD Ports Maritime Medical Venture Doctoor donates essential medicines to Angola

അംഗോളയിലേക്ക് അവശ്യ മരുന്നുകൾ സംഭാവന ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്- എഡി പോർട്സ് മാരിടൈം മെഡിക്കൽ സംരംഭമായ ഡോക്ടൂർ

Updated on

അബുദാബി: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് കൈത്താങ്ങായി എട്ട് ലക്ഷത്തിലധികം അവശ്യ മരുന്നുകൾ സംഭാവനയായി നൽകി ബുർജീൽ ഹോൾഡിങ്സ്-എഡി പോർട്സ് (അബുദാബി പോർട്സ്) സംയുക്തസംഭമായ ഡോക്ടൂർ. യുഎഇ പ്രസിഡന്‍റിന്‍റെ അംഗോള സന്ദർശന വേളയിൽ ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സഹായം.

അംഗോളയിലെ ലുവാണ്ടയിൽ നടന്ന ചടങ്ങിൽ ആൻറിബയോട്ടിക്കുകൾ, വേദന സംഹാരികൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ അംഗോളൻ ആരോഗ്യ മന്ത്രി ഡോ. സിൽവിയ ലുട്ടക്റ്റയ്ക്ക് ബുർജീൽഹോൾഡിങ്‌സ് കോ-സിഇഒ സഫീർ അഹമ്മദ് കൈമാറി.

പ്രമേഹം, ബാക്റ്റീരിയൽ അണുബാധ, അലർജികൾ, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ഇതിലുൾപ്പെടുന്നു. “ഡോക്ടൂറുമായുള്ള സഹകരണം രാജ്യത്തെ ആരോഗ്യ ശൃംഖലയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിലൂടെ ഞങ്ങളുടെ സമൂഹങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാനും ദീർഘകാലാടിസ്ഥാനത്തിൽ  വികസനം കൊണ്ട് വരാനും സാധിക്കും," അംഗോളൻ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

"ഡോക്ടൂറിലൂടെ ആളുകൾക്ക് മരുന്നുകളോടൊപ്പം പ്രതീക്ഷയും ഉറപ്പും നൽകുകയാണ് ലക്ഷ്യം. അംഗോളയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള സഹകരണം മേഖലയിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ചുവടുവയ്പ്പാണ്," സഫീർ അഹമ്മദ് പറഞ്ഞു. അംഗോളയിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, ആധുനിക മെഡിക്കൽ സൗകര്യങ്ങൾ നിർമ്മിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഡോക്ടൂറും അംഗോളൻ ആരോഗ്യ മന്ത്രാലയവും ധാരാണാപാത്രത്തിൽ ഒപ്പിട്ടു. സഫീർ അഹമ്മദ്, എ ഡി പോർട്സ് റീജിയനൽ സിഇഒ മുഹമ്മദ്‌ ഈദ അൽ മെൻഹാലി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.

ഡോ. ഷംഷീറിന്‍റെ നേതൃത്വത്തിൽ എഡി പോർട്സും ബുർജീൽ ഹോൾഡിങ്സും സംയുക്തമായാണ് ഡോക്ടൂർ രൂപീകരിച്ചത്. ലോജിസ്റ്റിക്സ്, മോഡുലാർ ഇൻഫ്രാസ്ട്രക്ചർ, പരിശീലനം, എമർജൻസി റെസ്പോൺസ് എന്നിവ സംയോജിപ്പിക്കുന്ന സമഗ്ര പ്ലാറ്റഫോമായ ഡോക്ടൂർ ആഫ്രിക്കയിലാണ് നിലവിൽ പ്രധാനമായും പ്രവർത്തിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com