യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്
Burjeel Hospital secures first place in one of the UAE’s major workplace awards; Dr. Shamsheer Vayalil accepts the honor

യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

Updated on: 

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ ബഹുമതിയായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബുർജീൽ. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സംഘടിപ്പിച്ച നാലാമത് പുരസ്കാര ചടങ്ങിൽ 'ടാലന്‍റ് എംപവർമെന്‍റ് പയനിയേഴ്സ്' വിഭാഗത്തിലാണ് ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ള ബുർജീൽ ഹോസ്പിറ്റൽ അബുദാബി ഈ ഉന്നത നേട്ടം സ്വന്തമാക്കിയത്.

ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, പ്രസിഡൻഷ്യൽ കോർട്ട് ഡെവലപ്‌മെന്‍റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. നവീകരണം, ഡിജിറ്റൽ ഭാവി, ജീവനക്കാരുടെ ക്ഷേമം, പ്രതിഭകളുടെ വികസനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയ ഇത്തവണത്തെ അവാർഡിനായി രാജ്യത്തുടനീളമുള്ള കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി 33,000-ത്തിലധികം അപേക്ഷകളാണ് ലഭിച്ചിരുന്നത്.

മനുഷ്യവിഭവശേഷിയിൽ നിക്ഷേപം നടത്താനും രാജ്യത്തിന്‍റെ പുരോഗതിയിൽ പങ്കാളികളാകാനും സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് യുഎഇ ഒരുക്കിയിട്ടുള്ളതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ബുർജീൽ ഹോൾഡിങ്സ് നേടുന്ന തുടർച്ചയായ വിജയം കൂടിയാണിത്. 2024-ൽ ഹെൽത്ത് ആൻഡ് സോഷ്യൽ വർക്ക് വിഭാഗത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ ഒന്നാം സ്ഥാനവും ബുർജീൽ ഹോസ്പിറ്റൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ വർഷം ഹെൽത്ത്കെയർ കമ്പനി ഉപവിഭാഗത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബി നേടിയ അംഗീകാരമുൾപ്പെടെ രണ്ട് പുരസ്കാരങ്ങളാണ് ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നത്.