
യുഎഇയിൽ പെട്രോളിന് വില കുറയും, ഡീസലിനു കൂടും
ദുബായ്: യുഎഇയിൽ ഇന്ധന വില കമ്മിറ്റി ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന്‍റെ വില ഒരു ഫിൽസ് കുറയും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.69 ദിർഹവും സ്‌പെഷ്യൽ 95 ലിറ്ററിന് 2.57 ദിർഹവും ഇ-പ്ലസ് പെട്രോൾ ലിറ്ററിന് 2.50 ദിർഹവുമായിരിക്കും അടുത്ത മാസത്തെ നിരക്ക്.
ഡീസൽ വിലയിൽ വർധനയുണ്ടാകും. 2.78 ദിർഹമായിരിക്കും ഡീസലിന്‍റെ നിരക്ക്. കഴിഞ്ഞ മാസം ഡീസൽ ലിറ്ററിന് 2.63 ദിർഹമായിരുന്നു.