ദുബായ്: ശൈഖ് സായിദ് ഇന്‍റർനാഷണൽ പീസ് ഫോറം സിഡിഎ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അൽ ഹുറൂഫ് ഇന്‍റർനാഷണൽ അറബിക് കാലിഗ്രാഫി മത്സരം ഈ മാസം12ന് നടക്കും. മത്സര രജിസ്ട്രേഷൻ ആരംഭിച്ചു.
മീലാദ് ആഘോഷത്തിന്‍റെ ഭാഗമായി മുഹമ്മദ് നബി(സ)യുടെ പേരുകളും വിശേഷങ്ങളും വരക്കുന്ന വിധത്തിലാണ് അറേബ്യൻ വേൾഡ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള മത്സരം. കാറ്റഗറി എ യിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളും, ബിയിൽ 15-25 വയസു വരെയുള്ളവരും മത്സരിക്കും.
ദുബായ് ഉമ്മു സുഖീം സി.ഡി.എ കൺവെൻഷൻ സെന്‍ററിൽ ശനിയാഴ്ച വൈകുന്നേരം 5 മുതൽ മത്സരം ആരംഭിക്കും.