Car accident in Abu Dhabi: A native of Kannur met a tragic end
റജിലാൽ കോക്കാടൻ

അബുദാബിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത‍്യം

അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായിരുന്നു
Published on

അബുദാബി: അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തെ തുടർന്ന് കണ്ണൂർ ഒഴപ്രം സ്വദേശി റജിലാൽ കോക്കാടൻ (50) മരിച്ചു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായിരുന്നു. ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കേരള സോഷ്യൽ സെന്‍ററിന്‍റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്ന അദേഹം ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സജീവപ്രവർത്തകനാണ്. ഭാര്യ മായ റെജിലാൽ കേരള സോഷ്യൽ സെന്‍ററിന്‍റെ വനിതാ കമ്മിറ്റി അംഗമാണ്.

ദീർഘകാലം ഒമാനിൽ ജോലി ചെയ്തിരുന്ന അദേഹം കഴിഞ്ഞ എട്ടുവർഷമായി കുടുംബസമേതം അബുദാബിയിലാണ്. മൂത്തമകൻ നിരഞ്ജൻ ചെന്നൈയിൽ മൂന്നാം വർഷ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയാണ്.

ഇളയമകൻ ലാൽ കിരൺ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നിയമ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com