ദുബായിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് അപകടം നടന്നതെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ഡയറക്റ്റർ പറഞ്ഞു.
Car accident in Dubai: One dead, two injured

ദുബായിൽ വാഹനാപകടം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

Updated on

ദുബായ്: എമിറേറ്റ്സ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാർജയിലേക്കുള്ള ദിശയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ദുബായ് ക്ലബ് പാലത്തിന് സമീപമാണ് അപകടം നടന്നത്. മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട കാറും മിനി ട്രക്കും പൂർണമായും തകർന്നു. മരിച്ചയാളെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് അപകടം നടന്നതെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ഡയറക്റ്റർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഒരു വാഹനത്തിന്‍റെ ഡ്രൈവർ മുന്നിലുള്ള വാഹനത്തിൽനിന്ന് ആവശ്യമായ അകലം പാലിക്കാത്തതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതെ വാഹനമോടിച്ചാൽ ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.

സാഹചര്യങ്ങളിൽ മൂന്നു സെക്കൻഡ് നിയമം പാലിക്കാൻ 'റോഡ് സേഫ്റ്റി യുഎഇ' എന്ന സംഘടന നിർദേശിച്ചു. മോശം കാലാവസ്ഥയിൽ ഇത് അഞ്ചു സെക്കൻഡായി വർധിപ്പിക്കണമെന്നാണ് നിർദേശം. ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com