യുഎഇയിൽ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ അടക്കമുള്ളവർക്ക് തൊഴിലവസരമൊരുക്കി കരിയർ ഫസ്റ്റ് സംരംഭം

യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് ഗ്രൂപ്പുകൾ കരിയർ ഫസ്റ്റിൽ സഹകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു
Career First initiative creates job opportunities for teachers in the UAE

യുഎഇയിൽ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ അടക്കമുള്ളവർക്ക് തൊഴിലവസരമൊരുക്കി കരിയർ ഫസ്റ്റ് സംരംഭം

Updated on

യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ അധ്യാപകർ അടക്കമുള്ളവർക്ക് തൊഴിലവസരമൊരുക്കി നാഷനൽ കെഎംസിസിയുടെ കരിയർ ഫസ്റ്റ് സംരംഭം. പേര് റജിസ്റ്റർ ചെയ്യുന്നവരുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായവരുടെ വിവരങ്ങൾ വിവിധ സ്കൂൾ അധികൃതർക്ക് കൈമാറുകയും അർഹരായവർക്ക് ജോലി ഉറപ്പാക്കുകയും ചെയ്യുമെന്ന് നാഷണൽ കെഎംസിസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'അധ്യാപകർക്ക് പുറമേ ബസ് മോണിറ്റർ, സ്റ്റോർ ഇൻചാർജ്, മെയിന്റനൻസ് സ്റ്റാഫ് റിസപ്ഷനിസ്റ്റ്, കാഷ്യർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി അന്വേഷിക്കുന്നവർക്കും ഇതിൽ പങ്കെടുക്കാം. കരിയർ ഫസ്റ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നാഷനൽ കെഎംസിസി തയ്യാറാക്കിയ ഗൂഗിൾ ഫോം മുഖേന ഈ മാസം 31 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്ന് അർഹത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സെപ്റ്റംബർ 13ന് നടക്കുന്ന കരിയർ ഫസ്റ്റ് പരിപാടിയിൽ പങ്കെടുപ്പിക്കുമെന്ന്

പ്രസിഡന്‍റ് ഡോ.പുത്തൂർ റഹ്മാൻ, സെക്രട്ടറി പി.കെ. അൻവർ നഹ, കരിയർ ഫസ്റ്റ് ഡയറക്ടർ സിയാദ് എന്നിവർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് ഗ്രൂപ്പുകൾ കരിയർ ഫസ്റ്റിൽ സഹകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഭാവിയിൽ ഇതര മേഖലകളിലെ ഉദ്യോഗാർഥികൾക്ക് ഇതുപോലെ അവസരമൊരുക്കുമെന്ന് കരിയർ ഫസ്റ്റ് ഡയറക്ടർ സിയാദ് പറഞ്ഞു. മുൻവർഷം നടന്ന കരിയർ ഫസ്റ്റ് പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർഥികളും തൊഴിലന്വേഷകരും പങ്കെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com