ഇന്ത്യൻ ഉടമസ്ഥതയിലുള്ള കാസാഗ്രാൻഡിന്‍റെ ആദ്യ അന്തർദേശീയ പദ്ധതി ദുബായിൽ

420 ദശലക്ഷം ദിർഹമാണ് റെസിഡൻഷ്യൽ പദ്ധതിയുടെ മുതൽമുടക്ക്
casagrand new international project

കാസാഗ്രാൻഡിന്‍റെ ആദ്യ അന്തർദേശീയ പദ്ധതി ദുബായിൽ

Updated on

ദുബായ്: ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപർമാരായ കാസാഗ്രാൻഡ് അവരുടെ പ്രഥമ രാജ്യാന്തര പദ്ധതിയായ 'കാസാഗ്രാൻഡ് ഹെർമിന' ദുബായ് ഐലൻഡ്‌സിൽ പ്രഖ്യാപിച്ചു. 420 ദശലക്ഷം ദിർഹം മുതൽ മുടക്കിലാണ് ഈ റെസിഡൻഷ്യൽ പദ്ധതി നിർമിക്കുന്നത്. 131 യൂണിറ്റുകൾ ഉൾക്കൊള്ളുന്ന കാസാഗ്രാൻഡ് ഹെർമിനയിൽ ഒന്നു മുതൽ നാല് വരെ കിടപ്പുമുറികളുള്ള അപാർട്ട്‌മെന്‍റുകളാണുള്ളത്.

ഓരോന്നിനും 1.92 ദശലക്ഷം ദിർഹമാണ് പ്രാരംഭ വില. 2028-ന്‍റെ രണ്ടാം പാദത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്‍റെ പിന്തുണയുള്ള ദുബായ് ഐലൻഡ്‌സിലെ തന്ത്രപ്രധാനമായ സ്ഥാനത്താണ് ഈ പദ്ധതി. 21 കിലോമീറ്റർ ബ്ലൂ ഫ്ലാഗ് ബീച്ചുകളും 2026-നകം നിലവിൽ വരുന്ന ഡൗൺടൗൺ ദുബായിലേക്കുള്ള എട്ട് വരി പാലം പോലുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങളും ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. സ്മാർട്ട് സാങ്കേതികവിദ്യകളും പരിസ്ഥിതി സൗഹൃദ രൂപകൽപനയുമാണ് ഈ പദ്ധതിക്കുള്ളത്. ഗുണമേന്മ, കൃത്യമായ ഡെലിവറി, ഉപയോക്തൃ സംതൃപ്തി എന്നിവയിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കാസാഗ്രാൻഡിന്‍റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം.എൻ. അരുൺ പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പ്രീമിയം റെസിഡൻഷ്യൽ, മിക്സഡ്-യൂസ് പ്രോജക്റ്റുകൾ വികസിപ്പിക്കാൻ കാസാഗ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പ്രീമിയം റെസിഡൻഷ്യൽ, മിക്സഡ്-യൂസ് പ്രോജക്റ്റുകൾ വികസിപ്പിക്കാൻ കാസാഗ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com