
റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ് കോടതിയിലേക്ക്
റാസൽഖൈമ: റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും വെടിയേറ്റ് കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം പബ്ലിക് പ്രോസിക്യൂഷൻ പൂർത്തിയാക്കി കോടതിയിലേക്ക് റഫർ ചെയ്തു. 66 വയസുള്ള അമ്മയും 36 ഉം 38 ഉം വയസ് വീതമുള്ള രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെത്. 47 വയസുള്ള മൂന്നാമത്തെ മകൾ പരുക്കുകളോടെ രക്ഷപ്പെട്ടു. വാദം തുടങ്ങുന്ന തിയതി കോടതി ഉടൻ പ്രഖ്യാപിക്കും.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. 'ഞങ്ങൾ യുഎഇ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. വിധിക്കായി കാത്തിരിക്കുകയാണ്," അമ്മയുടെ മകൻ മഹർ സലേം വഫായ് പറഞ്ഞു.
മെയ് 5 തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. യെമൻ പൗരനായ 55 വയസുള്ള ഒരാളെ കൊലപാതകവുമായി ബന്ധപ്പെട്ട് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. വീതി കുറഞ്ഞ നിരത്തിൽ വാഹനത്തിന് വഴി കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചത്.