സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ: ദുബായ് സെൻട്രൽ സ്കൂൾ അണ്ടർ 14 ചാംപ്യന്മാർ

ഒക്‌റ്റോബർ 21-ന് ഹിമാചൽ പ്രദേശിലെ കസൗലി ഇന്‍റർനാഷണൽ സ്‌കൂളിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മത്സരിക്കാൻ ടീം അർഹത നേടി
ഒക്‌റ്റോബർ 21-ന് ഹിമാചൽ പ്രദേശിലെ കസൗലി ഇന്‍റർനാഷണൽ സ്‌കൂളിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മത്സരിക്കാൻ ടീം അർഹത നേടി CBSE UAE cluster volleyball
സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ: ദുബായ് സെൻട്രൽ സ്കൂൾ അണ്ടർ 14 ചാംപ്യന്മാർ
Updated on

ദുബായ്: സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്‍റിലെ അണ്ടർ 14 വിഭാഗത്തിൽ ദുബായ് സെൻട്രൽ സ്കൂൾ ചാംപ്യന്മാരായി. ഫൈനൽ മത്സരത്തിൽ ക്രെഡൻസ് സ്‌കൂളിനെ 23-25, 26-24, 23-25 എന്ന സ്‌കോറിനാണ് സെൻട്രൽ സ്‌കൂൾ പരാജയപ്പെടുത്തിയത്.

ടൂർണമെന്‍റിലെ മികച്ച സ്പൈക്കറായി സെൻട്രൽ സ്കൂളിലെ മുഹമ്മദ് ഷമാസ് തെരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ ഈ വർഷം ഒക്‌റ്റോബർ 21-ന് ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ കസൗലി ഇന്‍റർനാഷണൽ സ്‌കൂളിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മത്സരിക്കാൻ ടീം അർഹത നേടി.

വിജയികളായ ടീമംഗങ്ങളെയും കായിക അധ്യപകരായ നിതിൻ നാസറുദ്ദീൻ, പാർത്ഥിപൻ, പരിശീലകൻ ജോബിൻ ജോർജ് എന്നിവരെയും സ്കൂളിൽ നടത്തിയ സ്വീകരണച്ചചടങ്ങിൽ അനുമോദിച്ചു. ഇത്തരം വിജയങ്ങൾ കുട്ടികളുടെ ഇച്ഛാശക്തി വർദ്ധിപ്പിക്കുമെന്ന് പ്രിൻസിപ്പൽ മുഹമ്മദലി അഭിപ്രായപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com