സിഡിഎ ‘ഗോൾഡൻ പുരസ്കാരം’ മോഡൽ സർവീസ് സൊസൈറ്റിക്ക്

ഗോൾഡൻ പുരസ്കാരം നേടിയ സംഘടനകളിൽ ഏക ഇന്ത്യൻ പ്രവാസി കൂട്ടായ്മയാണ് മോഡൽ സർവീസ് സൊസൈറ്റി.
CDA 'Golden Award' for Model Service Society

സിഡിഎ ‘ഗോൾഡൻ പുരസ്കാരം’ മോഡൽ സർവീസ് സൊസൈറ്റിക്ക്

Updated on

ദുബായ്: സാമൂഹിക സേവന രംഗത്തെ പ്രവർത്തന മികവിനുള്ള അംഗീകാരമായി, മോഡൽ സർവീസ് സൊസൈറ്റിക്ക് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ ഈ വർഷത്തെ ‘ഗോൾഡൻ പുരസ്കാരം’ലഭിച്ചു. സി.ഡി.എയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 159 ലാഭേച്ഛയില്ലാത്ത സംഘടനകളിൽ നിന്ന്, കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് എംഎസ്എസിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഗോൾഡൻ പുരസ്കാരം നേടിയ സംഘടനകളിൽ ഏക ഇന്ത്യൻ പ്രവാസി കൂട്ടായ്മയാണ് മോഡൽ സർവീസ് സൊസൈറ്റി.

സാമൂഹിക ഐക്യവും കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സി.ഡി.എ ആവിഷ്കരിച്ച ‘ഇത്റ’എംപവർമെന്‍റ് പ്രോഗ്രാമിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമായാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. ദുബായ് സോഷ്യൽ അജണ്ട 33-നോട് അനുബന്ധമായി, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയും സാമൂഹിക സ്വാധീനവും വർധിപ്പിക്കുക എന്നതാണ് ‘ഇത്റ’പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്ഥാപനപരമായ ശാക്തീകരണം, മാനുഷിക-സാമൂഹിക മൂലധന വികസനം, സുസ്ഥിരതയും പ്രകടന മികവും എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ചടങ്ങിൽ, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സ ബിന്‍റ് ഈസ ബുഹുമൈദും, സഈദ് അൽ തായറും ചേർന്ന് എംഎസ്എസ് ചെയർമാൻ ഫയ്യാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, ട്രഷറർ അബ്ദുൽ മുത്തലിബ്, നിസ്താർ പി. എസ്. എന്നിവർക്ക് ഗോൾഡൻ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. .

സാമൂഹിക സേവനം, വനിതാ-വിദ്യാർത്ഥി-യുവജന ശാക്തീകരണം എന്നിവ മുൻനിർത്തി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മോഡൽ സർവീസ് സൊസൈറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com