യുഎഇ ജിഡിപി അടുത്ത വർഷം 5.4% വർധിക്കുമെന്ന് സെൻട്രൽ ബാങ്ക്

യുഎഇയിലെ ബാങ്കിങ് മേഖല മികച്ച മൂലധനവും ലിക്വിഡിറ്റിയും ഉള്ളതായി തുടരുകയാണ്
central bank says UAE GDP to grow by 5.4% next year

സെൻട്രൽ ബാങ്ക്

Updated on

ദുബായ്: എണ്ണ ഇതര മേഖലയിലെ മികച്ച പ്രകടനം മൂലം അടുത്ത രണ്ട് വർഷത്തേക്ക് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തമായി നിലകൊള്ളുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. പുതുതായി പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ യുഎഇയുടെ യഥാർഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2025ൽ 4.4% വർധിക്കുമെന്നും, 2026ൽ 5.4% ആയി ഉയരുമെന്നും സെൻട്രൽ ബാങ്ക് പ്രവചിക്കുന്നു.

യുഎഇയിലെ ബാങ്കിങ് മേഖല മികച്ച മൂലധനവും ലിക്വിഡിറ്റിയും ഉള്ളതായി തുടരുകയാണ്. മൂലധനവും ലിക്വിഡിറ്റിയും നിയന്ത്രണ പരിധിക്ക് മുകളിൽ നിലനിർത്തി ബാങ്കുകൾക്ക് വായ്പ നൽകുന്നത് തുടരാനാകുമെന്ന് ഇതുസംബന്ധമായ റിപ്പോർട്ടിൽ പറയുന്നു.

ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാന്‍റെ അധ്യക്ഷതയിലുള്ള യുഎഇ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി കൗൺസിലിന്‍റെ പ്രവർത്തന ക്ഷമത, സാമ്പത്തിക അധികൃതർക്കിടയിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com