ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ 'സെൻട്രൽ' സംരംഭക വാരത്തിന് തുടക്കം

സംരംഭക വാരത്തിൽ ജിസിസി മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തും
Central Entrepreneurship Week kicks off at Dubai World Trade Center

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ 'സെൻട്രൽ' സംരംഭക വാരത്തിന് തുടക്കം

Updated on

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ബിസിനസ് ഹബ്ബും, ജൈറ്റക്സ് പ്രദർശന സംഘാടകരായ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്‍റെ കമ്മ്യൂണിറ്റി പാർട്ണറുമായ 'സെൻട്രൽ' ഒരുക്കുന്ന സ്റ്റാർട്ടപ്പ് സംരംഭക വാരത്തിന് തുടക്കമായി.

ഈ മേഖലയിലെ നിക്ഷേപകരെയും ഇന്നൊവേറ്റർമാരെയും ശാക്തീകരിക്കാനായാണ് ഈ മാസം ‌17 വരെ സംരംഭക വാരം ഒരുക്കുന്നത്. വളർന്നു വരുന്ന സാങ്കേതികതകൾ, നിക്ഷേപാവസരങ്ങൾ, ആഗോള ബിസിനസ് വ്യാപനങ്ങൾ എന്നിവയിലെ ക്യൂറേറ്റഡ് സെഷനുകളാണ് സംരംഭക വാരത്തിലുണ്ടാവുകയെന്ന് 'സെൻട്രൽ' ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുള്ള, ബ്രാൻഡ് മാനേജർ റൂബി ഷാ,ബിസിനസ്സ് മാനേജർ അബീർ അൽ അലവി എന്നിവർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡിജിറ്റൽ രംഗത്തെ നൂതന പ്രവണതകൾ, ക്രിപ്റ്റോ കറൻസി, റെഗുലേഷനുകൾ, വെബ് ഡവലപ്മെന്‍റ്, നിർമിത ബുദ്ധി തുടങ്ങിയവ സംബന്ധിച്ച പാനൽ ചർച്ചകളിലും സംവേദന പരിപാടികളിലും നെറ്റ്‌വർക്കിങ് സെഷനുകളിലും വിദഗ്ധർ പങ്കെടുക്കും. സംരംഭക വാരത്തിൽ ജിസിസി മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തും.

മോൾഡോവ, യൂറേഷ്യ, യുഎഇ മേഖലകളിലെ അവസരങ്ങളും, ഉഭയകക്ഷി സഹകരണവും എടുത്തു കാട്ടുന്ന സെഷനുകളുമുണ്ടാകും.

തുക സമാഹരണം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയാണ് സംരംഭക വാരത്തിൽ പ്രധാനമായുംലക്ഷ്യമിടുന്നത്. ഇവിടെ നടക്കുന്ന പിച്ച് ഇവന്റിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ സ്ഥാപകന് 10,000 ഡോളർ മൂല്യമുള്ള സമ്മാനം നൽകുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com