സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം കെ.സി. വേണുഗോപാലിന് സമ്മാനിച്ചു

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം നൽകിയത്
C.H. Rashtraseva Award Presented to K.C.  Venugopal
സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം കെ.സി. വേണുഗോപാലിന് സമ്മാനിച്ചു
Updated on

ദുബായ്: ദുബായ് കെഎംസിസി കോഴിക്കാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ, അഞ്ചാമത് സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം എഐസിസിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയ്ക്ക് സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം നൽകിയത്. ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന കൈകളിലേക്ക് ഇന്ത്യ ഉടന്‍ എത്തുമെന്നും അതുവരെ നമുക്ക് വിശ്രമം ഇല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

എല്ലാവരെയും ഒന്നിച്ച് കൊണ്ടു പോകാനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന മഹത്തായ പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ലീഗിന്‍റെ മതേതരത്വത്തെ കുറിച്ച് വിമര്‍ശിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായി വേണുഗോപാൽ പറഞ്ഞു. തന്‍റെ രാഷ്ട്രീയ യാത്രയിലെ ഹൃദ്യമായ അനുഭവമാണ് ഈ ആദരമെന്നും കെ.സി. വേണുഗോപാല്‍ എം.പി വ്യക്തമാക്കി.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി, സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി. ജൂറി ചെയര്‍മാന്‍ സി.പി. ബാവാ ഹാജി, പ്രശംസാപത്രം സമ്മാനിച്ചു. ദുബായ് കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ്, കെഎംസിസി നേതാക്കളും നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.