അക്കാഫ് അസോസിയേഷൻ ഓഫീസ് സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

അക്കാഫ് നടത്തുന്ന സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പോൾ ടി ജോസഫ് ചാണ്ടി ഉമ്മനോട് വിശദീകരിച്ചു.
Chandy Oommen MLA visits ACAF Association office

അക്കാഫ് അസോസിയേഷൻ ഓഫീസ് സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

Updated on

ദുബായ്: ചാണ്ടി ഉമ്മൻ എംഎൽഎ അക്കാഫ് അസോസിയേഷൻ ഓഫീസ് സന്ദർശിച്ചു. പ്രവാസി ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ച് മലയാളികളുടെയിടയിൽ അക്കാഫ് നടത്തുന്ന വിവിധ സേവനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് ചാണ്ടി ഉമ്മനോട് വിശദീകരിച്ചു.

അക്കാഫിന്‍റെ തുടർ പ്രവർത്തനങ്ങളിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്‍റെ ഭാഗത്തുനിന്നും പൂർണ്ണ സഹകരണവും പിന്തുണയുമുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അക്കാഫ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗങ്ങളായ ഗിരീഷ് മേനോൻ, വിൻസെന്‍റ് വലിയ വീട്ടിൽ, സുനിൽ കുമാർ, വിവിധ കോളെജ് അലുംനി പ്രതിനിധികൾ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com