ചങ്ങനാശേരി എസ്‌.ബി–അസംപ്ഷൻ സംയുക്ത അലുംമ്‌നി 2.0 പ്രഖ്യാപനം ഡിസംബർ 2 ന്

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ തോമസ് തറയിൽ എസ്‌ബി–അസംപ്ഷൻ സംയുക്ത അലുംമ്‌നെ 2. 0 രൂപവൽക്കരണ പ്രഖ്യാപനം നടത്തും
Changanassery SB-Assumption Joint Alumni 2.0 announcement on December 2

ചങ്ങനാശ്ശേരി എസ്‌.ബി–അസംപ്ഷൻ സംയുക്ത അലുംമ്‌നെ 2.0 പ്രഖ്യാപനം ഡിസംബർ 2 ന്

Updated on

ദുബായ്: യുഎഇയിലെ ആദ്യകാല അലുംമ്‌നികളിലൊന്നായ എസ്‌ബി കോളേജ് അലുംമ്നിക്കൊപ്പം അസംപ്ഷൻ കോളേജ് പൂർവ വിദ്യാർഥികളെ കൂട്ടിച്ചേർത്ത് എസ്‌ബി അസംപ്ഷൻ സംയുക്ത അലുംമ്നി രൂപവൽക്കരിക്കുന്നു.

ഡിസംബർ 2 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് അജ്മാനിൽ നടക്കുന്ന അംഗങ്ങളുടെ പൊതുയോഗത്തിൽ എസ്‌ബി കോളേജ് പൂർവ്വവിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ തോമസ് തറയിൽ എസ്‌ബി–അസംപ്ഷൻ സംയുക്ത അലുംമ്‌നി 2. 0 രൂപവൽക്കരണ പ്രഖ്യാപനം നടത്തും. അലുംമ്‌നി ലോഗോ ആർച്ച് ബിഷപ്പ് പ്രകാശനം ചെയ്യും.

പ്രസിഡന്‍റ് ബെൻസി വർഗീസ് അധ‍്യക്ഷത വഹിക്കും. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തും. എസ്ബി കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ടോം കുന്നുംപുറം, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിക്കും. 1986 ലാണ് യുഎഇയിൽ എസ്ബി കോളേജ് അലുംമ്‌നി രൂപവൽക്കരിച്ചത്.

അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്‍റ്: ബെൻസി വർഗീസ് ,ജനറൽ സെക്രട്ടറി: മാത്യു ജോൺസ് മാമ്മൂട്ടിൽ ,ട്രഷറർ: ജോസഫ് കളത്തിൽ, വൈസ് പ്രസിഡന്‍റുമാർ : സജിത്ത് ഗോപി, മഞ്ജു തോംസൺ പൗവത്തിൽ സെക്രട്ടറി: ലിജി മോൾ ബിനു , ജോയിന്‍റ് സെക്രട്ടറിമാർ : ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ എന്നിവരെ തെരഞ്ഞെടുത്തു.

ജോർജ് മീനത്തേക്കോണിൽ, ഗീതി സെബിൻ, ജൂലി പോൾ,തോമസ് ജോർജ് കറുകയിൽ, നിറ്റിൽ കോയിപ്പള്ളി, റോയ് റാഫേൽ, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

എസ് ബി–അസംപ്ഷൻ സംയുക്ത അലുംമ്‌നിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന യുഎഇ യിലുള്ള പൂർവ വിദ്യാർഥികൾ മാത്യു ജോൺസ് മാമ്മൂട്ടിൽ (+971 55 282 9389), മഞ്ജു തോംസൺ പൗവത്തിൽ (+971 50 549 2187) എന്നിവരുമായി ബന്ധപ്പെടുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com