

ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ദോഹ: ദോഹയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിച്ചു. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ഖത്തർ ചേംബർ ഡയറക്റ്റർ ബോർഡ് അംഗങ്ങളായ അബ്ദുൾ റഹ്മാൻ അൽ അൻസാരി, ഷഹീൻ മുഹമ്മദ് അൽ മുഹന്നദി, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്റ്റർ മുഹമ്മദ് അൽത്താഫ്, സി.വി. റപ്പായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.