മുഖ്യമന്ത്രി പിണറായി വിജയന്‍റെ അബുദാബി സന്ദർശനം നവംബർ 9 ന്: സ്വാഗത സംഘം രൂപവത്ക്കരിച്ചു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യ രക്ഷാധികാരിയായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
Chief Minister Pinarayi Vijayan's visit to Abu Dhabi on November 9: Welcome team formed

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അബുദാബി സന്ദർശനം നവംബർ 9 ന്: സ്വാഗത സംഘം രൂപവത്ക്കരിച്ചു

Updated on

ദുബായ്: നവംബർ 9ന് അബുദാബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ മലയാളി സമൂഹം ഒരുക്കം തുടങ്ങി. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്‍റർ, അൽഐൻ ഇന്ത്യ സോഷ്യൽ സെന്‍റർ, കേരള സോഷ്യൽ സെന്‍റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ തുടങ്ങി അബുദാബിയിലെയും അൽഐനിലെയും അംഗീകൃത സംഘടനകളുടെയും മലയാളം മിഷൻ, ലോക കേരള സഭ എന്നിവയുടെയും സഹകരണത്തോടെ 'മലയാളോത്സവം' എന്ന പേരിലാണ് സ്വീകരണം ഒരുക്കുന്നത്. 9ന് വൈകിട്ട് ഏഴിന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് സ്വീകരണം.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യ രക്ഷാധികാരിയായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ലോക കേരളസഭാംഗം ഇ.കെ. സലാമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com