'കുട്ടികളോടൊത്തൊരോണം' ആഘോഷിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു
child protect team celebrated onam with children
'കുട്ടികളോടൊത്തൊരോണം' ആഘോഷിച്ചു
Updated on

ഷാർജ: സുരക്ഷിത ബാല്യം നമ്മുടെ കടമ എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന 'ചൈൽഡ് പ്രൊട്ടക്റ്റ് ടീം' (സിപിടി) യുഎഇയുടെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'കുട്ടികളോടൊത്തൊരോണം' എന്ന പേരിൽ ആഘോഷ പരിപാടി നടത്തി.

ഷാർജ അൽ നഹ്ദ നെസ്റ്റോ മിയാ മാളിൽ നടത്തിയ പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ എംസിഎ നാസർ, നടൻ അനുരത്ത് പവിത്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ എം. ഹരിലാൽ എന്നിവർ പ്രസംഗിച്ചു.

മഹമൂദ് പറക്കാട്ട്, അനസ് കൊല്ലം, നദീർ ഇബ്രാഹിം, മനോജ് കാർത്ത്യാർത്ത്, ഗഫൂർ പാലക്കാട്, രഘുരാജ്, സുജിത്ത് ചന്ദ്രൻ, അൽ നിഷാജ് ഷാഹുൽ, ജ്യോതിഷ് കുമാർ, അബ്ദുൾ സമദ്, മഹബൂബ് കുഞ്ഞാണി, സൂര്യ സുരേന്ദ്രൻ, സൂഫി അനസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com